തൃപ്പൂണിത്തുറയിൽ 460 അനധികൃത ബോർഡുകൾ നീക്കം ചെയ്തു
1487956
Wednesday, December 18, 2024 3:44 AM IST
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ച സ്ഥാപനങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടേതുമായി 460 ഓളം ബോർഡുകളും 35 ഓളം ബാനറുകളും നീക്കം ചെയ്തു.
ഇവർക്കെല്ലാം നോട്ടീസ് കൊടുക്കുവാനുള്ള നടപടികൾ സ്വീകരിച്ചു. നിയമലംഘകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള കത്ത് പോലീസിന് കൈമാറി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരസ്യ ബോർഡുകള്‍ നീക്കം ചെയ്യുന്ന നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ അഞ്ചംഗങ്ങൾ അടങ്ങുന്ന മൂന്ന് സ്ക്വാഡ് രൂപീകരിച്ചാണ് നഗരസഭയിലെ 49 വാർഡുകളിൽ പരിശോധനകൾ നടത്തുന്നത്.
കഴിഞ്ഞ ദിവസം പരസ്യബോർഡ് നീക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥർക്ക് കടക്കാരിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്ന സാഹചര്യത്തിൽ പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുള്ളതായി നഗരസഭ സെക്രട്ടറി പി.കെ.സുഭാഷ് പറഞ്ഞു.