മെട്രോ സര്‍വീസ് 15 മിനിറ്റ് തടസപ്പെട്ടു
1479116
Friday, November 15, 2024 3:38 AM IST
കൊച്ചി: സിഗ്നലിംഗ് സംവിധാനം തകരാറായതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് ഇന്നലെ വൈകിട്ട് 15 മിനിറ്റോളം തടസപ്പെട്ടു.
ഇടപ്പള്ളി മുതല്‍ സൗത്ത് വരെയുള്ള ഭാഗത്തായിരുന്നു തകരാര്‍. ഈ സമയം സര്‍വീസ് നടത്തിയിരുന്ന ട്രെയിനുകള്‍ അതാത് സ്റ്റേഷനുകളില്‍ നിര്‍ത്തിയിടുകയായിരുന്നു. തകരാര്‍ പരിഹരിച്ച് 15 മിനിറ്റിനു ശേഷം സര്‍വീസ് പുനരാരംഭിച്ചു.