വൈദ്യുത പോസ്റ്റിലെ ബൾബ് മാറ്റുന്നതിനിടെ യുവാവിന് ഷോക്കേറ്റു
1479112
Friday, November 15, 2024 3:38 AM IST
കോതമംഗലം: വൈദ്യുത പോസ്റ്റിലെ ബൾബ് മാറ്റുന്നതിനിടെ യുവാവിന് വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റു. കരാർ ജീവനക്കാരനായ കൊട്ടാരക്കര സ്വദേശി അഭിലാഷിനാണ് ഷോക്കേറ്റത്. ഇന്നലെ ഉച്ചയോടെ കോതമംഗലം കെഎസ്ഇബി ഓഫീസിന് സമീപമുള്ള പോസ്റ്റിലെ ബൾബ് മാറ്റിയിടുന്നതിനിടെയാണ് അപകടം. കൂടെയുണ്ടായിരുന്നവർ കോതമംഗലം താലൂക്ക് ആശുപത്രയിൽ പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.