തടിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
1479110
Friday, November 15, 2024 3:38 AM IST
മൂവാറ്റുപുഴ: തടിലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. പെരുന്പല്ലൂർ മാരുതി സർവീസ് സെന്റർ ജീവനക്കാരൻ പട്ടിമറ്റം സ്വദേശി കുഞ്ഞിതി ആഷിഖ് അസീസ് (19)നാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്നലെ രാത്രി ഏഴോടെ ആരക്കുഴ - പണ്ടപ്പിള്ളി റോഡിൽ കണ്ണങ്ങാടിയിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തുനിന്നും ആരക്കുഴ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് എതിർ ദിശയിൽ വരികയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആഷിക്കിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.