നിര്‍ധന കുടുംബത്തിന്റെ വീട് ഇടിഞ്ഞുവീണു
1479109
Friday, November 15, 2024 3:38 AM IST
കോതമംഗലം: വാരപ്പെട്ടി പഞ്ചായത്തിലെ പിടവൂരില്‍ നിര്‍ധന കുടുംബത്തിന്റെ കാലപ്പഴക്കമുള്ള വീട് ഇടിഞ്ഞുവീണു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പിടവൂര്‍ ഇഞ്ചപ്പിള്ളില്‍ ശശിയുടെ (65) ഓട് മേഞ്ഞ വീടിന്റെ മേല്‍ക്കൂരയാണ് നിലംപൊത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
ശശിയും ഭാര്യ മല്ലികയും ഊണ് കഴിച്ചുകൊണ്ടിരിക്കുന്നതനിടെ മേല്‍ക്കൂര പൊളിഞ്ഞ് ശബ്ദത്തോടെ താഴേക്ക് വീഴുന്നത് കണ്ട് ഇരുവരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. പഞ്ചായത്തിന്റെ ലൈഫ് മിഷന് ലിസ്റ്റില്‍ 101-ാം പേരാണ് ശശിയുടേത്. ഇക്കുറി 75 പേര്‍ക്ക് വീട് പണിയാനുള്ള നടപടിയാണ് എടുത്തിരിക്കുന്നത്. പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി.