പാരീഷ് ഹാള്‍ ശിലാസ്ഥാപനം
1479105
Friday, November 15, 2024 3:38 AM IST
കൊച്ചി: ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോന പള്ളിയുടെ പുതിയ പാരീഷ്ഹാള്‍ സമുച്ചയത്തിന്റെ ശിലാസ്ഥാപനവും ആശീര്‍വാദകര്‍മവും വികാരി ഫാ.ആന്റണി മടത്തുംപടി നിര്‍വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കൈക്കാരന്മാരായ ജോസ്കുട്ടി പള്ളിപ്പാടന്‍, ജോയ് കളന്പാടന്‍, സഹവൈദികര്‍, പാരീഷ് കൗണ്‍സിലംഗങ്ങള്‍, സെന്‍ട്രല്‍ കമ്മിറ്റിയംഗങ്ങള്‍, ഇടവകജനങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു.