ലൂര്‍ദ് ആശുപത്രിയില്‍ ലോക പ്രമേഹദിനം ആചരിച്ചു
1479102
Friday, November 15, 2024 3:37 AM IST
കൊച്ചി: എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ ലോക പ്രമേഹ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സംഘടിപ്പിച്ച പ്രമേഹ ബോധവല്‍ക്കരണ ക്ലാസ് ആശുപത്രി അസോസിയേറ്റ് ഡയറക്ടര്‍ ഫാ. വിമല്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ഡോ.സുനു കുര്യന് ഡയബറ്റിക് ദിന സന്ദേശം നല്കി.
ഡയബറ്റിക് ന്യൂറോപ്പതിയെക്കുറിച്ച് ഡോ. ബോബി വര്‍ക്കി, പ്രമേഹ രോഗത്തെക്കുറിച്ച് ഡോ. നവ്യ മേരി കുര്യന് എന്നിവര്‍ ക്ലാസ് നയിച്ചു. ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ പ്രമേഹ ബോധവല്‍ക്കരണം നല്കുന്ന സ്കിറ്റും ബോധവല്‍ക്കരണ സന്ദേശങ്ങളും ആശുപത്രിയിലെ വിവിധ ഒപികള്‍ കേന്ദ്രീകരിച്ച് നടത്തി. ഡോ. ജോയിസണ് ഏബ്രഹാം ഡയബറ്റിക് ദിനത്തോടനുബന്ധിച്ച് ലൂര്‍ദ് ആശുപത്രി ആരംഭിക്കാന്‍ പോകുന്ന വിവിധ പരിപാടികൾ വിശദീകരിച്ചു. നവീകരിച്ച പൊഡിയാട്രി ക്ലിനിക്, ഡയബറ്റിക് കൗണ്‍സിലിംഗ് സെന്റര്‍ എന്നിവയുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടന്നു.
നഴ്സിംഗ് അസിസ്റ്റന്റ് സൂപ്രണ്ട് സിസ്റ്റര്‍ ഗ്ലാഡിസ് മാത്യു പ്രസംഗിച്ചു.