മർക്കന്റെയിൽ സൊസൈറ്റിയിൽ ഓവർഡ്രാഫ്റ്റ് വായ്പാപദ്ധതി നടപ്പാക്കും
1479100
Friday, November 15, 2024 3:37 AM IST
നെടുമ്പാശേരി: നെടുമ്പാശേരി മേഖലാ മർക്കന്റയിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ വ്യാപാരികൾക്കായി ഓവർഡ്രാഫ്റ്റ് വായ്പ പദ്ധതി നടപ്പാക്കാൻ വാർഷിക പൊതുയോഗം തീരുമാനിച്ചു. വിദ്യാലയങ്ങൾ തുറക്കുമ്പോൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി പതിനായിരം രൂപയുടെ ആശ്വാസ് പലിശരഹിത വായ്പ പദ്ധതിയും സംഘത്തിൽ നടപ്പിലാക്കും.
സ്ഥാപനങ്ങൾ, വീടുകൾ എന്നീ സ്ഥലങ്ങളിൽ സോളാർ സ്ഥാപിക്കുന്നതിന് വെളിച്ചം പദ്ധതിയും, വനിതകളുടെ നേതൃത്വത്തിലുള്ള സ്വാശ്രയ സംഘങ്ങൾക്ക് ബിസിനസ് വിപുലീകരണത്തിനായി വ്യാപാരി മിത്ര വായ്പ പദ്ധതിയും ഇതോടൊപ്പം മർക്കന്റയിൽ സൊസൈറ്റിയിൽ നടപ്പിലാക്കുന്നതിന് പൊതുയോഗം അനുമതി നൽകി.വാർഷിക പൊതുയോഗവും, പദ്ധതി വിശദീകരണവും സംഘം പ്രസിഡന്റ് സി.പി. തരിയൻ ഉദ്ഘാടനം ചെയ്തു.