ആലുവയിൽ സാന്ത്വന ഗൃഹപരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി
1479099
Friday, November 15, 2024 3:37 AM IST
ആലുവ: ആലുവാ ജില്ലാ ആശുപത്രിയിൽ നടപ്പിലാക്കുന്ന കാൻസർ രോഗികൾക്കുള്ള പ്രത്യേക സാന്ത്വന ഗൃഹപരിചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. അൻവർസാദത്ത് എംഎൽഎയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനും സംയുക്തമായി പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു.
വാഹനം സ്പോൺസർ ചെയ്ത ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷനു വേണ്ടി സീനിയർ മാനേജർ ഗീതു സന്തോഷ് താക്കോൽ കൈമാറി.
ജില്ലാ പഞ്ചായത്ത് കാരുണ്യവർഷം ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ. ജോമി, വൈസ് പ്രസിഡന്റ് അഡ്വ. എൽസി ജോർജ് ,ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ തുടങ്ങിയവർ പങ്കെടുത്തു .