ആ​ലു​വ: നൃ​ത്ത മ​ത്സ​ര​ങ്ങ​ളു​ടെ വി​ധി നി​ർ​ണ​യം ത​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ക്കു​ന്ന​ത് ത​ട​യാ​നാ​യി ആ​ലു​വ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ സം​ഘാ​ട​ക​രു​ടെ മു​ൻ​ക​രു​ത​ൽ. വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്ക് പ​ര​സ്പ​രം കാ​ണാ​നോ സം​സാ​രി​ക്കാ​നോ സാ​ധി​ക്കാ​ത്ത വി​ധം 10 അ​ടി​യോ​ളം പൊ​ക്ക​ത്തി​ൽ ബോ​ർ​ഡു​വ​ച്ചാ​ണ് പ​രി​ഷ്കാ​രം ന​ട​പ്പി​ലാ​ക്കി​യ​ത്.

മൂ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കി​ട​യി​ൽ ര​ണ്ട് മ​റ​ക​ൾ വീ​തം സ്ഥാ​പി​ച്ചാ​ണ് വേ​ദി​ക​ൾ ത​യാ​റാ​ക്കി​യ​ത്. നൃ​ത്ത​നൃ​ത്യ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന ആ​ലു​വ മ​ഹാ​ത്മ ഗാ​ന്ധി ടൗ​ൺ ഹാ​ൾ, ഗ​വ. ഗേ​ൾ​സ് ഹൈ​സ്കൂ​ൾ എ​ന്നീ വേ​ദി​ക​ളി​ലാ​ണ് ജി​ല്ല​യി​ൽ ത​ന്നെ ആ​ദ്യ​മാ​യി പ​രീ​ക്ഷ​ണം ന​ട​പ്പി​ലാ​ക്കി​യ​ത്.

ക​ലാ​മ​ത്സ​ര​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ ത​ട​സ​മാ​കു​ന്ന രീ​തി​യി​ലാ​ണ് വ​ലി​യ മ​റ​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ, വീ​ഡി​യോ എ​ന്നി​വ എ​ടു​ക്കാ​നും ബു​ദ്ധി​മു​ണ്ടാ​യി. കൂ​ടാ​തെ സം​ഘാ​ട​ക​ർ വി​ധി നി​ർ​ണ​യ​ത്തി​ൽ സ്വാ​ധീ​നം വ​രാ​തി​രി​ക്കാ​ൻ നി​ര​വ​ധി മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ത്തി​ട്ടു​ണ്ട്.

വി​ധി​ക​ർ​ത്താ​ക്ക​ൾ ആ​രാ​ണെ​ന്ന വി​വ​രം ഡി​ഡി​ക്കും ഒ​രു ജീ​വ​ന​ക്കാ​ര​നും മാ​ത്രം അ​റി​യു​ന്ന രീ​തി​യി​ലാ​ണ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളെ​യും ഒ​ഴി​വാ​ക്കി.