മെഡിക്കൽ കോളജിൽ ലോക മാനസികാരോഗ്യ ദിനാചരണം
1598907
Saturday, October 11, 2025 7:19 AM IST
ഗാന്ധിനഗർ: ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു കോട്ടയം മെഡിക്കൽ കോളജിൽ നടന്ന സമ്മേളനം കോട്ടയം ഐഎംഎ പ്രസിഡന്റ് ഡോ. രാജേശ്വരി കെ. ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് അധ്യക്ഷത വഹിച്ചു.
സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തകൻ നവജീവൻ ട്രസ്റ്റി പി.യു. തോമസിനെ പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് ആദരിച്ചു. വേൾഡ് അസോസിയേഷൻ ഓഫ് സൈക്കോ സോഷ്യൽ റിഹാബിലിറ്റേഷൻ ജനറൽ സെക്രട്ടറി ഡോ.വി.കെ. രാധാകൃഷ്ണൻ മുഖ്യപ്രഭാണം നടത്തി.
മെഡിസിൻ വിഭാഗം മേധാവി ഡോ.ടി.ആർ രാധ, കമ്യൂണിറ്റി വിഭാഗം മേധാവി ഡോ. ശോഭ എ., നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. ലിനി ജോസഫ്, സൈക്യാട്രി വിഭാഗം മേധാവി ഡോ. നിഷ സിറിയക്, സെൻട്രൽ ട്രാവൻകൂർ സൈക്യാട്രിക് സൊസൈറ്റി പ്രസിഡന്റ് ഡോ. സന്ദീപ് അലക്സ്, ചീഫ് നഴ്സിംഗ് ഓഫീസർ ഉഷാ പി.കെ., ഡോ. സൗമ്യ പ്രകാശ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മാനസിക പ്രഥമ ശുശ്രുഷ എന്ന വിഷയത്തിൽ ശില്പശാലയും നടത്തി.