"വിദേശ ഗവേഷണാവസരങ്ങൾ': അരുവിത്തുറ കോളജിൽ അലുമ്നി പ്രഭാഷണ പരമ്പര
1598633
Friday, October 10, 2025 5:22 PM IST
അരുവിത്തുറ: സെന്റ് ജോർജ്സ് കോളജ് രസതന്ത്ര ഗവേഷണ പിജി വകുപ്പ് കെംസ്പയർ ക്ലബിന്റെ ആഭിമുഖ്യത്തിൽ വിദേശ ഗവേഷണ സാധ്യതകൾ ദക്ഷിണ കൊറിയയിലും മറ്റ് വിദേശ രാജ്യങ്ങളിലും എന്ന വിഷയത്തിൽ അലുമ്നി പ്രഭാഷണം സംഘടിപ്പിച്ചു.
കെമിസ്ട്രി വിഭാഗത്തിലെ പൂർവ വിദ്യാർഥിയും ദക്ഷിണ കൊറിയയിലെ ബയോനാനോ ടെക്നോളജി ഗാചോൺ സർവകലാശാലയിലെ റിസേർച്ച് അസോസിയേറ്റുമായ ഡോ. അഗസ്റ്റ്യൻ ജെയ്സൺ പ്രഭാഷണം നടത്തി.
പ്രിൻസിപ്പൾ പ്രഫ. ഡോ. സിബി ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. നിഹിത ലിൻസൺ, മറ്റ് അധ്യാപകർ, കെംസ്പയർ ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായി.