ക്രിമിനല്‍, മയക്കുമരുന്ന് മാഫിയകളെ സര്‍ക്കാര്‍ ഉരുക്കുമുഷ്ടികൊണ്ടു നേരിടുന്നു: മന്ത്രി രാജേഷ്
1598902
Saturday, October 11, 2025 7:17 AM IST
ചങ്ങനാശേരി എക്സൈസ് ഓഫീസ് ആധുനിക മന്ദിരം നാടിനു സമര്‍പ്പിച്ചു
ചങ്ങനാശേരി: ക്രിമിനല്‍, മയക്കുമരുന്ന് മാഫിയകളെ സര്‍ക്കാര്‍ ഉരുക്കുമുഷ്ടികൊണ്ടു നേരിടുമെന്ന പ്രഖ്യാപനം പ്രാവര്‍ത്തികമാക്കി വരികയാണെന്നു എക്സൈസ് മന്ത്രി എം.ബി. രാജേഷ്. മൂന്നു കോടി രൂപ ചെലവിട്ടു നിര്‍മിച്ച ചങ്ങനാശേരി എക്സൈസ് ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. ലഹരിമാഫിയ സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലും ഇവരെ പിടികൂടി ശിക്ഷ നല്‍കുന്നതിലും കേരളത്തിലെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ഇന്ത്യയില്‍ ഒന്നാമതാണെന്നും സംസ്ഥാനത്തെത്തുന്ന രാസലഹരിയുടെ ഉറവിടങ്ങള്‍ ഇതരസംസ്ഥാനങ്ങളിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചങ്ങനാശേരി ഗവണ്മെന്റ് ഹൈസ്കൂളിലെ കുട്ടികളുടെ തിയറ്റര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്. ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു
ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരന്, പഞ്ചായത്ത് അധ്യക്ഷരായ സുജാത സുശീലന്, മിനി വിജയകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ബീന ജോബി, എന്‍ഫോഴ്സ്മെന്റ് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ എസ്. ദേവമനോഹര്‍, സൗത്ത് സോണ്‍ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ബി. രാധാകൃഷ്ണന്,
ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ.ആര്. അജയ്, തഹസില്‍ദാര്‍ എസ്.കെ. ശ്രീകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.ഡി. സുഗതന്, ബാബു കോയിപ്പുറം, അഡ്വ.ജി. രാധാകൃഷ്ണന്, ലാലിച്ചന്‍ കുന്നിപ്പറമ്പില്‍, ഗോപന് മണിമുറി തുടങ്ങിയവര്‍ പ്രസംഗിച്ചു.