പാന്പാടി ബ്ലോക്കിൽ തൊഴിലുറപ്പുപദ്ധതി യോഗം
1598661
Friday, October 10, 2025 10:27 PM IST
പൊൻകുന്നം: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി അവലോകനവും കർമപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പാമ്പാടി ബ്ലോക്ക് പഞ്ചായത്തുതല യോഗം നടത്തി. എട്ടു പഞ്ചായത്തുകളിലെ ഫെസിലിറ്റേറ്റർമാരുടെ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട് ഉദ്ഘാടനം ചെയ്തു.
പാമ്പാടി ബ്ലോക്കിൽ തൊഴിലുറപ്പുപദ്ധതിയിൽ 2505 ആക്ടീവ് കുടുംബങ്ങൾ നിലവിലുണ്ടെന്നും നടപ്പുസാമ്പത്തികവർഷം 1,15,041 തൊഴിൽദിനം കൊടുത്തുവെന്നും ബെറ്റി റോയി പറഞ്ഞു.
മെംബർമാരായ മറിയാമ്മ ഏബ്രഹാം, പ്രേമ ബിജു, ടി.എം. ജോർജ്, ഡോ. മേഴ്സി ജോൺ, ബിജു തോമസ്, സിന്ധു വിശ്വൻ, ജോബി ജോമി, ബിഡിഒ ജോമോൻ മാത്യു, ജോയിന്റ് ബിഡിഒ ഷിനു ജോർജ്, തൊഴിലുറപ്പ് അക്കൗണ്ടന്റ് നിർമല അഭയലാൽ എന്നിവർ പ്രസംഗിച്ചു.