തിരുവല്ല മേഖല കോണ്‍ക്ലേവ് ചങ്ങനാശേരിയില്‍
1598904
Saturday, October 11, 2025 7:17 AM IST
ചങ്ങനാശേരി: വിജയപുരം രൂപത തിരുവല്ലാ മേഖലയിലെ പത്ത് ഇടവകകളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന മേഖലാ ഏകദിന സിനഡ് കോണ്‍ക്ലേവ് ചങ്ങനാശേരി മേരിമൗണ്ട് റോമന്‍ കത്തോലിക്കാ പള്ളിയിൽ നാളെ നടക്കും.
രാവിലെ 10ന് സമൂഹബലി, 11.20ന് രൂപതാസഹായ മെത്രാന് ഡോ. ജസ്റ്റിന് മഠത്തില്‍പറമ്പില്‍ ഉദ്ഘാടനം ചെയ്യും. ഫൊറോനാ വികാരി ഫാ. സ്റ്റീഫന്‍ പുത്തന്‍പറമ്പില്‍ അധ്യക്ഷത വഹിക്കും.
ഉച്ചഭക്ഷണത്തിനു ശേഷം ക്ലൂണി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിഷയാധിഷ്ഠിത ഗ്രൂപ്പു ചര്‍ച്ച, പൊതുഅവലോകനം, സഹായ മെത്രാന്റെ പൊതു മാര്‍ഗനിര്‍ദേശം. സമാപന സമ്മേളനം.