മന്ത്രി വാസവന്റെ ഓഫീസിലേക്ക് ബിജെപി മാർച്ച് ഇന്ന്
1598896
Saturday, October 11, 2025 7:00 AM IST
ഏറ്റുമാനൂർ: ശബരിമലയിൽ സ്വർണപ്പാളി മോഷണത്തിനു കൂട്ടുനിന്ന പിണറായി സർക്കാരിന്റെ നടപടിക്കെതിരേ ദേവസ്വം മന്ത്രി വി.എൻ. വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ഇന്ന് ബിജെപി മാർച്ച് നടത്തും. രാവിലെ 10.30ന് എംസി റോഡിൽ തവളക്കുഴി ഐഒസി പെട്രോൾ പമ്പിനു സമീപത്തുനിന്ന് മാർച്ച് ആരംഭിക്കും.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്യുന്ന മാർച്ച് നീണ്ടൂർ റോഡിലെ ഓഫീസിനു മുന്നിൽ സമാപിക്കും. ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, സംസ്ഥാന ഉപാധ്യക്ഷൻ ഷാേൺ ജോർജ്, ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ്, ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സിറിൾ ജി. നരിക്കുഴി, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് ഉഷ സുരേഷ് തുടങ്ങിയവർ പ്രസംഗിക്കും.