കെഎസ്എഫ്ഇ ഓഫീസേ്ഴ്സ് യൂണിയൻ സംസ്ഥാനസമ്മേളനം
1598682
Saturday, October 11, 2025 12:04 AM IST
കോട്ടയം: കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ 18-ാം സംസ്ഥാനസമ്മേളനം ഇന്നും നാളെയുമായി കോട്ടയത്ത് നടക്കും. മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന സമ്മേളനം രാവിലെ 10ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യും. യൂണിയന് സംസ്ഥാനപ്രസിഡന്റ് എ.കെ. ബാലന് അധ്യക്ഷത വഹിക്കും.
സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീം, സ്വാഗതസംഘം ചെയര്മാന് ടി.ആര്. രഘുനാഥന്, സിഐടിയു ജില്ലാ പ്രസിഡന്റ് റെജി സഖറിയ, എന്‍ജിഒ യൂണിയന് ജനറല്‍ സെക്രട്ടറി എം.വി. ശശിധരന്, ബിഇഎഫ്ഐ ജനറല്‍ സെക്രട്ടറി ജെറിന് കെ. ജോണ്‍, എം. ഷാജഹാന്, ജോയി സേവ്യര്‍, കെ.വി. അഞ്ജന, എസ്. മുരളീകൃഷ്ണപിള്ള, എ.എന്‍. സൈമനാഥന്, ഇ.കെ. സുനില്‍, ആര്. ആനന്ദ സ്വാമി, എസ്. അരുണ്‍ ബോസ് തുടങ്ങിയവര്‍ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞ് നടക്കുന്ന യാത്രയയപ്പ് സമ്മേളനം കെ.ജെ. തോമസ് ഉദ്ഘാടനം ചെയ്യും. കെഎസ്എഫ്ഇ ഒയു വൈസ് പ്രസിഡന്റ് പി.എസ്. സംഗീത് അധ്യക്ഷത വഹിക്കും.
വൈകുന്നേരം നാലിനു നടക്കുന്ന സെമിനാര്‍ മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. പുത്തലത്ത് ദിനേശന്, സിഐടിയു ജില്ലാ സെക്രട്ടറി കെ. അനില്‍കുമാര്‍, പി.എന്‍. ഗോപികൃഷ്ണന്,കെ.എ. ഉണ്ണികൃഷ്ണന്, പി.ആര്. ബൈജു എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം ആറിന് പ്രതിനിധി സമ്മേളനം നടക്കും. രാത്രി എട്ടിന് സര്‍ഗോത്സവം. നാളെ രാവിലെ ഒമ്പതിനു പൊതുചര്‍ച്ച, വൈകുന്നേരം മൂന്നിന് ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.