തെരുവുനായമുക്ത കേരളം സന്ദേശവുമായി വാക്കത്തണ്‍
1598515
Friday, October 10, 2025 6:03 AM IST
ഏറ്റുമാനൂര്‍: തെരുവുനായമുക്ത കേരളം സന്ദേശവുമായി കേരള സീനിയര്‍ ലീഡേഴ്സ് ഫോറം സംഘടിപ്പിക്കുന്ന വാക്കത്തണ്‍ ഞായറാഴ്ച തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ രാവിലെ ആറിന് ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ ഫ്ലാഗ് ഓഫ് ചെയ്യും.
തെരുവുനായകളില്‍നിന്നു ജനങ്ങളെ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും കടിയേൽക്കുന്നവര്‍ക്ക് സൗജന്യ ചികിത്സയും നഷ്ടപരിഹാരവും നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഒന്‍പത് കിലോമീറ്റര്‍ കൂട്ടനടത്തം.
ഉച്ചയോടെ കോടിമത കാര്‍ജീന്‍ ഹോട്ടലില്‍ സമാപിക്കും. കാരിത്താസ് ഹോസ്പിറ്റലിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് സേവനം ഉണ്ടായിരിക്കും.
ഭാരവാഹികളായ ബി. രാജീവ്, ഡോ. ജോര്‍ജ് ചാക്കച്ചേരി, കവിയൂര്‍ ബാബു, ജോസ് പുതുക്കാടന്‍, സണ്ണി കുലത്താക്കല്‍, ഫിലിപ്പ് ജോസഫ് മണിയാലില്‍, മോഹന്‍കുമാര്‍ മംഗലത്ത്, ഇ.എം. അബ്ദുള്‍ റഹ്മാന് എന്നിവര്‍ നേതൃത്വം നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് ടീഷര്‍ട്ട്, തൊപ്പി, പ്രഭാത ഭക്ഷണം എന്നിവ നല്‍കും. ഫോണ്‍: 9447130346.