കോട്ടയത്ത് ട്രെയിനുകള്‍ക്ക് ഇന്ന് നിയന്ത്രണം
1598684
Saturday, October 11, 2025 12:04 AM IST
കോട്ടയം: ചിങ്ങവനം-കോട്ടയം പാതയില്‍ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കോട്ടയം വഴി ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവനന്തപുരം നോര്‍ത്ത്-ബംഗളൂരു ഹംസഫര്‍ എക്സ്പ്രസും കന്യാകുമാരി-ഡിബ്രുഗഡ് വിവേക് എക്സ്പ്രസും ആലപ്പുഴ വഴിയായിരിക്കും. ഈ ട്രെയിനുകള്‍ക്ക് ആലപ്പുഴയിലും എറണാകുളം ജംഗ്ഷനിലും അധിക സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍- മധുര അമൃത എക്സ്പ്രസും തിരുവനന്തപുരം സെന്‍ട്രല്‍ -മംഗളൂരു സെന്‍ട്രല്‍ എക്സ്പ്രസും ആലപ്പുഴ വഴിയായിരിക്കും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജംഗ്ഷന് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടായിരിക്കും.
•മധുര-ഗുരുവായൂര്‍ എക്സ്പ്രസ് കൊല്ലത്ത് അവസാനിപ്പിക്കും.
• ഗുരുവായൂര്‍-മധുര എക്സ്പ്രസ് നാളെ ഉച്ചയ്ക്ക് 12.10ന് കൊല്ലത്തുനിന്ന് പുറപ്പെടും.
• കോട്ടയം-നിലമ്പൂര്‍ എക്സ്പ്രസ് ഇന്നു രാവിലെ ഏറ്റുമാനൂരില്‍നിന്ന് പുറപ്പെടും.