മറ്റപ്പള്ളിക്കുന്ന് റസിഡന്റ്സ് അസോസിയേഷന് ഐഎംഎയുടെ ആദരം
1598899
Saturday, October 11, 2025 7:17 AM IST
പെരുവ: മികച്ച രക്തദാന പ്രവര്‍ത്തനങ്ങള്‍ക്ക് മറ്റപ്പള്ളിക്കുന്ന് റസിഡന്റ്സ് അസോസിയേഷന് ഐഎംഎയുടെ ആദരം. രക്തം ആവശ്യമായ രോഗികള്‍ക്ക് വിവിധ ആശുപത്രികളിലേക്ക് രക്തദാതാക്കളെ എത്തിക്കുന്നതിലും രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിലും രക്തദാതാക്കളുടെ വാട്സ്ആപ് കൂട്ടായ്മ രൂപീകരിച്ച് അവരെ പ്രോത്സാഹിപ്പിക്കുന്നതിലും എംആര്‍എ നടത്തിയ സേവനങ്ങളാണ് ആദരവിന് അര്‍ഹമാക്കിയത്.
സമൂഹത്തില്‍ രക്തദാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിലും രക്തദാതാക്കളെ ആദരിക്കുന്നതിലും അസോസിയേഷന് മാതൃകയാണെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു.
എറണാകുളം ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക, ഐഎംഎ ചെയര്മാന് ഡോ.കെ.നാരായണന്‍കുട്ടി, ഡോ. ജുനൈദ് റഹ്മാന്, ഡോ.അതുല്‍ ജോസഫ് മാനുവല്‍ എന്നിവരുടെ സാന്നിധ്യത്തില്‍ എംആര്‍എ പ്രസിഡന്റ് റോബര്‍ട്ട് തോട്ടുപുറം, സെക്രട്ടറി ഫിലിപ്പ് ആക്കാംപറമ്പില്‍ എന്നിവര്‍ ചേർന്ന് മെമന്റോ ഏറ്റുവാങ്ങി.