ലോട്ടറി ക്ഷേമനിധി അംഗങ്ങള്‍ക്ക് മുച്ചക്ര വാഹനം നല്കി
1598516
Friday, October 10, 2025 6:03 AM IST
കോട്ടയം: കോട്ടയം, ഇടുക്കി ജില്ലകളിലെ ഭിന്നശേഷിക്കാരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങള്‍ക്ക് മുച്ചക്രവാഹനങ്ങള്‍ വിതരണം ചെയ്തു. കോട്ടയം വൈഎംസിഎ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജില്ലയില്‍നിന്നുള്ള 17 പേര്‍ക്കും ഇടുക്കി ജില്ലയില്‍നിന്നുള്ള ആറു പേര്‍ക്കുമാണ് വാഹനം നല്‍കിയത്.
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ടി.ബി. സുബൈര്‍ അധ്യക്ഷത വഹിച്ചു. നഗരസഭാംഗം സിന്‍സി പാറയില്‍, ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ ഫിലിപ്പ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.