കളര്‍ എ ഹോം പദ്ധതിയിൽ നിര്‍ധനര്‍ക്ക് 100 ഭവനങ്ങളുമായി ചങ്ങനാശേരി അതിരൂപത
1598432
Friday, October 10, 2025 4:39 AM IST
ചങ്ങനാശേരി: ജൂബിലി വര്‍ഷം പ്രമാണിച്ച് കളര്‍ എ ഹോം പദ്ധതിയിലൂടെ ഈ വര്‍ഷം നിര്‍ധനര്‍ക്ക് ചങ്ങനാശേരി അതിരൂപത 100 ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കും. ഇതിനായി ജീവകാരുണ്യ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ തയാറാക്കിയിരിക്കുന്ന വെബ് ആപ്പ് വഴി ക്രൗഡ് ഫണ്ടിംഗിലൂടെ അഞ്ചു ലക്ഷം രൂപവീതം ഓരോ ഭവനത്തിനും ധനസഹായം നല്‍കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്.
കേരളത്തിലെ ഭവനനിര്‍മാണ പദ്ധതികളുടെ ഉപജ്ഞാതാവായ ദൈവദാസന് മാത്യു കാവുകാട്ട് പിതാവിന്റെ 56-ാം ചരമവാര്‍ഷികദിനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ജീവകാരുണ്യനിധി ട്രസ്റ്റ് സെക്രട്ടറി ഫാ. ബെന്നി കുഴിയടിയില്‍, ജോയിന്റ് സെക്രട്ടറി സജി മതിച്ചിപ്പറമ്പില്‍, വൈസ്പ്രസിഡന്റ് ഡോ. രാജന് കെ. അമ്പൂരി, ജിജി കോട്ടയ്ക്കല്‍, ടോമിച്ചന് അയ്യരുകുളങ്ങര, ചാള്‍സ് പാലാത്ര എന്നിവര്‍ പ്രസംഗിച്ചു.