തോട്ടയ്ക്കാട് സെന്റ് ജൂഡ് കപ്പേളയില്‍ തിരുനാള്‍
1598519
Friday, October 10, 2025 6:03 AM IST
തോട്ടയ്ക്കാട്: തോട്ടയ്ക്കാട് സെന്റ് ജോര്‍ജ് പള്ളിയുടെ സെന്റ് ജൂഡ് കപ്പേളയില്‍ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാള്‍ ഇന്നു മുതല്‍ 19വരെ ആഘോഷിക്കും. ഇന്നു വൈകന്നേരം നാലിന് ഇപമാല. തുടര്‍ന്ന് വികാരി ഫാ. ജോണ്‍ പരുവപ്പറമ്പില്‍ കൊടിയേറ്റും.
തിരുനാള്‍ ദിവസങ്ങളില്‍ വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധകുര്‍ബാന, മധ്യസ്ഥ പ്രാര്‍ഥന. വിവിധ ദിവസങ്ങളില്‍ ഫ. വര്‍ഗീസ് ഇളമ്പളശേരില്, ഫ. ജോസഫ് പറത്താനം, ഫാ. ജയിംസ് കുന്നത്ത്, ഫാ. സേവ്യര്‍ വെട്ടിത്താനം, ഫാ. ജയിംസ് അത്തിക്കളം, ഫാ. വര്‍ഗീസ് പുളിക്കപ്പാവില്, ഫാ. ജോസഫ് കുഴിയടിയില്‍, ഫാ. ആന്റണി വയലാറ്റ്, റവ. ഡോ. വര്‍ഗീസ് മറ്റത്തില്‍ എന്നിവര്‍ തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിക്കും.
പ്രധാന തിരുനാള്‍ ദിനമായ 19ന് വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. ഫാ. ജേക്കബ് തേവര്‍കുന്നേല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, നേര്‍ച്ച വിതരണം.