സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് എച്ച്എസ്എസിൽ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
1598534
Friday, October 10, 2025 6:18 AM IST
നെടുംകുന്നം: സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ പുതിയതായി നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ തറക്കല്ലിട്ടു.
സ്കൂളിലെ യുപി വിഭാഗത്തിനും ഹയര്‍ സെക്കൻഡറി വിഭാഗത്തിന്റെ ലാബ് സാമുച്ചയത്തിന്റെയും തറക്കല്ലിടീല്‍ ആർച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിച്ചു. കോര്‍പറേറ്റ് മാനേജര്‍ ഫാ. ജോബി മൂലയില്‍ മുഖ്യപ്രഭാഷണം നടത്തി.
ഫാ. വര്‍ഗീസ് കൈതപറമ്പില്‍, പഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രന്, വാര്‍ഡ് മെമ്പര്‍ ബീന വര്‍ഗീസ്, പിടിഎ പ്രസിഡന്റ് സാബു ഉരുപ്പകാടന്, ബിജി അഭിലാഷ്, ജോണ്സന് ഏടത്തിനക്കം ഡോ. ഡോമിനിക് ജോസഫ്, സുനില്‍ പി. ജേക്കബ്, പ്രിയമോള്എന്നിവര് പ്രസംഗിച്ചു.