എംജി വനിതാ ബാഡ്മിന്റണ്‍: പാലാ സെന്റ് തോമസ് കോളജ് ജേതാക്കള്‍
1598642
Friday, October 10, 2025 10:26 PM IST
പാലാ: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ നടന്ന മഹാത്മാഗാന്ധി സര്‍വകലാശാല സൗത്ത് സോണ്‍ വനിതാ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പാലാ സെന്റ് തോമസ് കോളജ് ജേതാക്കളായി. ഫൈനലിൽ പാത്താമുട്ടം സെന്റ്ഗിറ്റ്സ് കോളജിനെ കീഴടക്കിയാണ് പാലാ സെന്റ് തോമസ് കിരീടം ചൂടിയത്. പാലാ അല്‍ഫോന്‍സ കോളജ് മൂന്നാം സ്ഥാനവും കുട്ടിക്കാനം മരിയന്‍ കോളജ് നാലാം സ്ഥാനവും നേടി.
നിരവധി കായിക കിരീടങ്ങള്‍ നേടിയിട്ടുള്ള സെന്റ് തോമസ് കോളജിന്റെ ആദ്യത്തെ വനിതാ ബാഡ്മിന്റണ്‍ കിരീട നേട്ടമാണിത്. കോളജില്‍ പ്രവര്‍ത്തിച്ചുവരുന്ന ഷിബ്സ് ബാഡ്മിന്റണ്‍ അക്കാദമിയിലെ പരിശീലകന് ഷിബു പി. ഗോപിദാസിന്റെ കീഴിലാണ് താരങ്ങള്‍ പരിശീലനം നേടിവരുന്നത്. ബി. നയന, ആന്മരിയ സുനില്‍, ജ്വാല ജയന്, നിയാ ബിജു എന്നിവരാണ് ടീമംഗങ്ങള്‍.