ലോറി കേടായി; നഗരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്
1598514
Friday, October 10, 2025 6:03 AM IST
കോട്ടയം: കാറുകള്‍ എത്തിക്കുന്ന കണ്ടയ്നര്‍ ലോറി റോഡിനു നടുവില്‍ കേടായതോടെ നഗരത്തില്‍ രാവിലെ വന്‍ ഗതാഗതക്കുരുക്ക്. ഇന്നലെ പുലര്‍ച്ചെയാണ് ബേക്കര്‍ ജംഗ്ഷനില്‍ വൈഡബ്ല്യുസിഎയ്ക്കു സമീപം കണ്ടയ്നര്‍ ലോറി കേടായി റോഡിനു നടുവില്‍ കുടുങ്ങിയത്.
നാഗമ്പടം ഭാഗത്തുനിന്ന് ബേക്കര്‍ ജംഗ്ഷന് ഭാഗത്തേക്കു വന്ന കണ്ടയ്നര്‍ ലോറി ബേക്കര്‍ ജംഗ്ഷനിലേക്കുള്ള കയറ്റം കയറുമ്പോള്‍ കേടാകുകയായിരുന്നു. ഇതോടെ ഇരുവശത്തുനിന്നും വാഹനങ്ങള്‍ കടന്നു പോകാന്‍ സാധിക്കാതെ കുരുങ്ങി.
പിന്നീട് കോട്ടയം ട്രാഫിക് പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. കണ്ടയ്നര്‍ ലോറിയിലെ ജീവനക്കാര്‍ പഞ്ചാബ് സ്വദേശികളാണ്. ട്രാഫിക് പോലീസ് മുന്‍കൈയെടുത്ത് വര്‍ക്ഷോപ്പ് ജീവനക്കാരെ എത്തിച്ചു ലോറിയുടെ തകരാര്‍ പരിഹരിച്ച് 9.45ഓടെ ലോറി റോഡില്‍നിന്നു മാറ്റി.