മുട്ടും ഇടുപ്പെല്ലും മാറ്റിവച്ചവരുടെ സംഗമം ഇന്ന് ചെത്തിപ്പുഴ ആശുപത്രിയില്‍
1598903
Saturday, October 11, 2025 7:17 AM IST
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓര്ത്തോപീഡിക്സിന്റെ നേതൃത്വത്തില്‍ ഈ ആശുപത്രിയില്‍ ജോയിന്റ് റീപ്ലേയ്സ്മെന്റ് ചെയ്തവരുടെ മഹാസംഗമം ഉണര്‍വ് ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ആശുപത്രിയിലെ സാന്തോം ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.
ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിക്കും.
അസോ. ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ചിറ, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ.എന്‍. രാധാകൃഷ്ണന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ,
ഡോ. അഭിജിത്ത് രാധാകൃഷ്ണ കൈമള്‍, ഡോ. മാത്യു കെ. പുതിയിടം, ഡോ. ജിന്നി ജോണ്‍, ഡോ. ഷിബു ജോണ്‍ വര്‍ക്കി, ഡോ. റോജി ബോബന് എന്നിവര്‍ പ്രസംഗിക്കും. സംഗമത്തിന്റെ ഭാഗമായി ആതുരസേവകരെ ആദരിക്കല്‍, ബോധവത്കരണ ക്ലാസുകള്‍, കലാപരിപാടികള്‍, എന്നിവ ക്രമീകരിച്ചിട്ടുണ്ട്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോൺ: 0481 2722100.