പാലാ ഉപജില്ലാ ശാസ്ത്രോത്സവം : പാലാ സെന്റ് മേരീസ് എല്‍പിഎസിന് ഗ്രാന്‍ഡ് ഓവറോള്‍ കിരീടം
1598408
Friday, October 10, 2025 4:24 AM IST
പാലാ: പ്ലാശനാല്‍ സെന്റ് ആന്റണീസ് സ്കൂളില്‍ നടന്ന പാലാ ഉപജില്ല ശാസ്ത്രോല്സവത്തില് എല്‍പി വിഭാഗത്തില്‍ ഈ വര്‍ഷവും പാലാ സെന്റ് മേരീസ് എല്‍പി സ്കൂള്‍ ഗ്രാന്‍ഡ് ഓവറോള്‍ കിരീടം നേടി. 190 പോയിന്റ് നേടിയാണ് സ്കൂള്‍ കിരീടം നേടിയത്. ഗണിതമേളയിലും സാമൂഖ്യശാസ്ത്രമേളയിലും പ്രവര്‍ത്തിപരിചയ മേളയിലും ഒന്നാംസ്ഥാനം നേടി ശാസ്ത്രമേളയില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
വര്‍ഷങ്ങളായി സെന്റ് മേരീസിന് തന്നെയാണ് ഗ്രാന്‍ഡ് ഓവറോള്‍. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സി ജെ.ചീരാംകുഴിയുടെ നേതൃത്വത്തില്‍ അധ്യാപകരുടെ അക്ഷീണ പരിശ്രമം ഈ വിജയത്തിന് പിന്നിലുണ്ട്. വിജയികളെ സ്കൂള്‍ പിടിഎ അഭിനന്ദിച്ചു.
പിടിഎ പ്രസിഡന്റ് ജോഷിബ ജയിംസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സി ജെ.ചീരാംകുഴി ഉദ്ഘാടനം ചെയ്തു.എംപിടിഎ പ്രസിഡന്റ് സൗമ്യ ജയിംസ് അധ്യാപകരായ ബിന്‍സി സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ലിജി, ലീജാ മാത്യു, മാഗി ആന്‍ഡ്രൂസ്, സിസ്റ്റര്‍ ജെസ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോള്‍ മാണി, ജോളിമോള്‍ തോമസ്, സിസ്റ്റര്‍ മരിയ റോസ്, അനു മെറിന് അഗസ്റ്റിന്, പി.ജെ. ജോസ്മിന്‍, ടെസിന് മാത്യു, ഗീതു ട്രീസ ബോണി തുടങ്ങിയവര്‍ പ്രസംഗിച്ചു.