ജോസഫ് കൊട്ടാരം അവാർഡുദാനം നാളെ
1598893
Saturday, October 11, 2025 7:00 AM IST
അതിരമ്പുഴ: മുതിർന്ന മാധ്യമപ്രവർത്തകനും പുറയാറ്റിടം കുടുംബയോഗം രക്ഷാധികാരിയുമായിരുന്ന ജോസഫ് കൊട്ടാരത്തിന്റെ സ്മരണാർഥമുള്ള ഉന്നത വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം നാളെ നടക്കും.
രാവിലെ പത്തിന് പുറയാറ്റിടം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കുടുംബയോഗം രക്ഷാധികാരിയും അതിരമ്പുഴ സഹകരണ ബാങ്ക് പ്രസിഡന്റുമായ കെ.പി. ദേവസ്യ അവാർഡുകൾ സമ്മാനിക്കും. പ്രസിഡന്റ് പി.ജെ. ജോർജ് പാറശേരി അധ്യക്ഷത വഹിക്കും.