ലോക മാനസികാരോഗ്യ ദിനാചരണം
1598637
Friday, October 10, 2025 10:26 PM IST
പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ലോകമാനസികാരോഗ്യദിനം വിവിധ പരിപാടികളോടെ നടത്തി. സെന്‍ട്രല്‍ ട്രാവന്‍കൂര്‍ സൈക്യാട്രിക് സൊസൈറ്റി, മാര്‍ സ്ലീവാ കോളജ് ഓഫ് നഴ്സിംഗ്, പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജ് സൈക്കോളജി വിഭാഗം എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി.
ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍. ജോസഫ് കണിയോടിക്കല്‍ സന്ദേശം നല്കി. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും ഏവരും കാത്തുസൂക്ഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സൈക്യാട്രി വിഭാഗം കണ്‍സള്‍ട്ടന്റും കോ-ഓര്‍ഡിനേറ്ററുമായ ഡോ. ടിജോ ഐവാന്‍ ജോണ്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍കോമഡോര്‍ ഡോ. പൗളിന് ബാബു എന്നിവര്‍ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി ആശുപത്രിയിലും സെന്റ് തോമസ് കോളജിലും ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ കോളജ് ഓഫ് നഴ്സിംഗിലും ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
ആശുപത്രി ആയുഷ് വിഭാഗം ഡയറക്ടറും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമായ ഫാ. മാത്യു ചേന്നാട്ട്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാരായ ഡോ. എയ്ഞ്ചല്‍ തോമസ്, സിസ്റ്റര്‍ ഡോ. ജൂലി എലിസബത്ത്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ സ്റ്റെഫി ജോസഫ്, ഡോ. ഷെറിന്, ഡോ. നിതിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പാലാ: ബിഷപ് വയലില്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളേജ് സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോകമാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചു മൈന്‍ഡ് യുവര്‍ മൈന്‍ഡ് മാനസികാരോഗ്യ ബോധവത്കരണ പരിപാടി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പാലാ രൂപതയുടെ കീഴിലുള്ള എല്ലാ ഹയര്‍ സെക്കൻഡറി സ്കൂളുകളിലും നടത്തി. യുവതലമുറയില്‍ മാനസികാരോഗ്യ ജാഗ്രത വളര്‍ത്തുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.
മാര്‍ സ്ലീവാ മെഡിസിറ്റിയിലെ സൈക്കോളജി വിഭാഗം കോളജിലെ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി.
പരിപാടിയുടെ ഉദ്ഘാടനം കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു. രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ അധ്യക്ഷത വഹിച്ചു. ഡോ. റോബിന് ജോസ്, റെജിമോന് കെ. മാത്യു, ജിബിന്‍ അലക്സ് എന്നിവര്‍ പ്രസംഗിച്ചു.