എക്സ്പേർട്ട് വർക്ക്ഷോപ്പ് കാഞ്ഞിരപ്പള്ളിയിൽ
1598659
Friday, October 10, 2025 10:27 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെയും താലൂക്ക് വ്യവസായ വകുപ്പിന്റെയും നേതൃത്വത്തിൽ എക്സ്പേർട്ട് വർക്ക്ഷോപ്പ് എന്ന പേരിൽ ഏകദിന ശില്പശാല നടത്തും.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ജൂബിലി ഹാളിൽ 13ന് രാവിലെ 10.30 മുതൽ ആരംഭിക്കുന്ന ശില്പശാലയിൽ വിദേശവ്യാപാരത്തിൽ ഏർപ്പെടാൻ ആഗ്രഹിക്കുന്ന നവസംരംഭകർക്ക് അവരുടെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച് വിശദ വിവരങ്ങൾ ലഭ്യമാക്കും. പ്രാദേശിക ഉത്പന്നങ്ങൾക്ക് മികച്ച വില ലഭ്യമാക്കാനും വിദേശനാണ്യം നമ്മുടെ നാട്ടിലേക്ക് എത്തിക്കുക ലക്ഷ്യംവച്ചു നവസംരംഭകർക്കും നിലവിലുള്ള ചെറുതും വലുതുമായ സംരംഭകർക്കും ആവശ്യമായ നിർദേശങ്ങൾ വർക്ക്ഷോപ്പിൽ നൽകും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് ശില്പശാല ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിക്കും.
ജില്ലാ വ്യവസായ ഓഫീസർ വി.ആർ. രാകേഷ് , ഉപജില്ലാ ഓഫീസർ ലോറൻസ് മാത്യൂ, താലൂക്ക് വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ, ശങ്കർ ചന്ദ്രശേഖർ, എം.സി. രാജീവ്, ജേക്കബ് കെ. ജേക്കബ് എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകും.