വൈദ്യുതി മുടങ്ങിയാല്‍ ഫോര്ജിയുമില്ല ത്രീജിയുമില്ല; ഫോണ്‍ കട്ട്
1598641
Friday, October 10, 2025 10:26 PM IST
പാലാ: ബിഎസ്എന്‍എല്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വൈദ്യുതി മുടങ്ങിയാല്‍ ടവറില്‍നിന്നുള്ള സിഗ്നല്‍ നിലയ്ക്കും. ഒപ്പം ഫോണ്‍ സംഭാഷണവും കട്ടാവും. പാലായിലും സമീപപ്രദേശങ്ങളിലെയും ഭൂരിപക്ഷം മേഖലയിലും ഇതാണ് സ്ഥിതി.
വൈദ്യുതി മുടങ്ങുന്നതോടെ നെറ്റ് സര്‍വീസും നിലയ്ക്കും. ഓണ്‍ലൈന്‍, ഇ-ഓഫീസ് പ്രവര്‍ത്തനങ്ങളും വര്‍ക്ക് ഫ്രം ഹോം സര്‍വീസുകള്‍ക്കും പണി കിട്ടും. മുന്‍ കാലങ്ങളില്‍ ടവറുകള്‍ക്കൊപ്പം ജനറേറ്റര്‍ ബാക്ക് അപ്പുകളും ഉണ്ടായിരുന്നു.
വൈദ്യുതിമുടക്കം പതിവായതോടെ ഡീസല്‍ ചെലവ് അധികരിച്ചതിനെത്തുടര്‍ന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം ചെലവു ചുരുക്കലിന്റെ ഭാഗമായി നിര്‍ത്തിവച്ചതാണ് വൈദ്യുതി മുടങ്ങുന്നതോടെ ടവറില്‍നിന്നുള്ള സിഗ്നലും മുടങ്ങുന്നതിന് കാരണമാകുന്നത്. ഗ്രാമീണ മേഖലയിലെ ഭൂരിപക്ഷം ടവറുകള്‍ക്കും ഇതാണ് സ്ഥിതി.