കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനു പരിക്ക്
1598527
Friday, October 10, 2025 6:14 AM IST
വരിക്കാംകുന്ന്: കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ കോളജ് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. മണിയംകുന്ന് സ്വദേശി അജോ മാത്യു(19) വിനാണ് പരിക്കേറ്റത്. റോഡില്‍ തെറിച്ചുവീണ് നട്ടെല്ലിന് സാരമായി പരിക്കേറ്റ ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ഏറ്റുമാനൂരിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വരിക്കാംകുന്ന്-ബ്രഹ്മമംഗലം കുരിശുപള്ളി റോഡില്‍ പൂച്ചാക്കാട് ഇറക്കത്തിനു സമീപം ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. വരിക്കാംകുന്നിൽനിന്നു മണിയംകുന്ന് ഭാഗത്തേക്ക് വരികയായിരുന്ന അജോ സഞ്ചരിച്ചിരുന്ന് ബൈക്ക് റോഡിൽ കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിച്ച ശേഷം മൂടാതെ ഇട്ടിരുന്ന കുഴിയില്‍ വീണു. നിയന്ത്രണംവിട്ട ബൈക്ക് എതിര്‍ദിശയില്‍ വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.