വിദ്യാലയങ്ങൾ അറിവിന്റെ നിറകുടമാകണം: മാർ ജോസഫ് കല്ലറങ്ങാട്ട്
1598636
Friday, October 10, 2025 10:26 PM IST
ചെമ്മലമറ്റം: വിദ്യാലയങ്ങള്‍ അറിവിന്റെ നിറകുടമാണെന്നും പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ക്ക് മറ്റ് മേഖലകളിലും പരിശീലനം നൽകുന്നതുവഴി ഭാവിയുടെ വാഗ്ദാനങ്ങള്‍ക്ക് ശരിയായ ദിശാബോധം ലഭിക്കുമെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ ഹൈസ്കൂളിന്റെ നൂറാം ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്.
രൂപത കോര്‍പറേറ്റ് സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാച്ചന്‍ പൊട്ടനാനി, ഹെഡ്മാസ്റ്റര് ജോബറ്റ് തോമസ്, പിടിഎ പ്രസിഡന്റ് ഷെറിന് കൂര്യാക്കാസ് തയ്യില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.