ഹൈബ്രിഡ് പച്ചക്കറിത്തൈ വിതരണം
1598635
Friday, October 10, 2025 10:26 PM IST
കുടക്കച്ചിറ: കൈരളി വിജ്ഞാനകേന്ദ്രം ലൈബ്രറി ഫാര്‍മേഴ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വിഷരഹിത പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഹൈബ്രിഡ് പച്ചക്കറിത്തൈകള്‍ സൗജന്യമായി വിതരണം ചെയ്തു. പാലാ കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ മിനി ഫിലിപ്പ്, മികച്ച കര്‍ഷകരായ ബേബി മുണ്ടയ്ക്കലിനും ജോളി പാലക്കിയിലിനും തൈകള്‍ നല്കി വിതരണോദ്ഘാടനം നിര്‍വഹിച്ചു.
കരൂര്‍ കൃഷി ഓഫീസര്‍ പരീതുദീന് കൃഷിവകുപ്പ് സേവനങ്ങളെക്കുറിച്ചു വിശദീകരിച്ചു. ലൈബ്രറി പ്രസിഡന്റ് ഏബ്രഹാം ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആന്‍സി ജോര്‍ജ്, ജോസുകുട്ടി ഇളയാനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.