ആശാ സമരത്തിനു പിന്തുണ
1598905
Saturday, October 11, 2025 7:17 AM IST
തൃക്കൊടിത്താനം: ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന ന്യായമായ സമരത്തിന് മുമ്പില്‍ സര്‍ക്കാര്‍ മുട്ടുമടക്കേണ്ടിവരുമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയംഗം വി.ജെ. ലാലി. ആശാ വര്‍ക്കര്‍മാര്‍ 22നു മുഖ്യ മന്ത്രിയുടെ വസതിയിലേക്കു നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായി സമര സഹായ സമിതിയുടെ നേതൃത്വത്തില്‍ തൃക്കൊടിത്താനത്തു നടത്തിയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരസഹായ സമിതി ചെയര്മാന് ബാബു കുട്ടന്‍ചിറയുടെ അധ്യക്ഷതയില്‍ മിനി കെ. ഫിലിപ് മുഖ്യപ്രസംഗം നടത്തി. കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിബി ചാമക്കാല, മണ്ഡലം പ്രസിഡന്റ് ജയിംസ് പതാരംചിറ, ടി.ജെ. ജോണിക്കുട്ടി, കെ.എന്‍. രാജന്, അരവിന്ദ് വേണുഗോപാല്‍, കെ.എസ്. ചെല്ലമ്മ, മാധവന് എസ്., മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.