ശബരിമല സ്വർണക്കൊള്ള: കോൺഗ്രസ് പ്രകടനം നടത്തി
1598895
Saturday, October 11, 2025 7:00 AM IST
ആർപ്പൂക്കര: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണം കവർന്ന സംഭവത്തിൽ, ആർപ്പൂക്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സദസും നടത്തി. കരിപ്പൂത്തട്ടിൽനിന്നുമാരംഭിച്ച പന്തം കൊളുത്തി പ്രകടനം തൊണ്ണംകുഴിയിൽ പ്രതിഷേധ സദസോടെ സമാപിച്ചു.
യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോൺസൺ സി. ചിറ്റേട്ട് അധ്യക്ഷത വഹിച്ചു. സോബിൻ തെക്കേടം, കെ.ജെ. സെബാസ്റ്റ്യൻ, എസി. കെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.