എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് നീതി ലഭ്യമാക്കണം: കേരള കോണ്‍ഗ്രസ്
1598520
Friday, October 10, 2025 6:03 AM IST
അയര്‍ക്കുന്നം: വര്‍ഷങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യുന്ന എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് നീതി കിട്ടണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള കോണ്‍ഗ്രസ് അയര്‍ക്കുന്നം മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് സേവ്യര്‍ കുന്നത്തേട്ടിന്റെ അധ്യക്ഷതയില്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആന്റണി തുപ്പലഞ്ഞി ഉദ്ഘാടനം ചെയ്തു.
സാബു ഒഴുങ്ങാലില്‍, കെ.എസ്. ചെറിയാന്, ബിജോ തുളിശേരി, അശ്വിന് പടിഞ്ഞാറേക്കര, ജെസി തറയില്‍, കുരുവിള മാമ്മന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.