വിദ്യാർഥിനി മുങ്ങിമരിച്ചു
1598525
Friday, October 10, 2025 6:14 AM IST
വൈക്കം: ഉദയനാപുരം അക്കരപ്പാടം പാലത്തിൽനിന്നു പുഴയിൽ ചാടിയ വിദ്യാർഥിനി മുങ്ങിമരിച്ചു. വൈക്കം പോളശേരി പാർഥശേരിൽ പ്രതാപന്റെ മകളും കുലശേഖരമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയുമായ പൂജ പി. പ്രതാപാ (17)ണ് മരിച്ചത്.
ഇന്നലെ രാവിലെ വീട്ടിൽനിന്ന് സ്കൂളിലേക്കു പോയ വിദ്യാർഥിനി സ്കൂളിൽ എത്തിയിയിരുന്നില്ല. അക്കരപ്പാടം പാലത്തിനു സമീപം കുട്ടിയുടെ പുസ്തകങ്ങൾ അടങ്ങിയ ബാഗും ചെരിപ്പും കണ്ടെത്തിയതോടെ പുഴയിൽ ചാടിയെന്ന സംശയം ബലപ്പെട്ടു.
നാട്ടുകാർ അറിയിച്ചതിനെ ത്തുടർന്ന് ഫയർഫോഴ്സ് എത്തി തെരച്ചിൽ നടത്തുകയായിരുന്നു. ഉച്ചയോടെ മൃതദേഹം കണ്ടെടുത്തു. വൈക്കം താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. റീനയാണ് മാതാവ്. 10-ാം ക്ലാസ് വിദ്യാർഥിയായ പവനാണ് സഹോദരൻ. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.