അകലക്കുന്നം പഞ്ചായത്ത് മാതൃകാ കൃഷിഭവന് ഉദ്ഘാടനം 13ന്
1598638
Friday, October 10, 2025 10:26 PM IST
അകലക്കുന്നം: അകലക്കുന്നം പഞ്ചായത്തിലെ മാതൃകാ കൃഷിഭവന്റെ ഉദ്ഘാടനം 13നു രാവിലെ പത്തിനു പൂവത്തിളപ്പ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കിന്റെ ലോഗോ പ്രകാശനവും റബര്‍ ഗ്രോബാഗ്, പച്ചക്കറി പദ്ധതിയുടെ ഭാഗമായുള്ള തൈവിതരണവും നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാധാ വി. നായര്‍, ജോസ്മോന് മുണ്ടയ്ക്കല്‍, നോഡല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ റെജിമോള്‍ തോമസ്, ഡെപ്യൂട്ടി ഡയറക്ടര്‍ നിഷ മേരി സിറിയക്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ജോ ജോസ്, അസിസ്റ്റന്റ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സ്നേഹലത മാത്യൂസ്, അകലക്കുന്നം കൃഷി ഓഫീസര്‍ ഡോ. രേവതി ചന്ദ്രന്, പാമ്പാടി കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ട്രീസ സെലിന് ജോസഫ്, ബ്ലോക്ക്-പഞ്ചായത്ത് മെംബർമാർ തുടങ്ങിയവർ പങ്കെടുക്കും.
2022-23 മുതല്‍ 2025-26 വരെയുള്ള പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍നിന്നുള്ള 93 ലക്ഷം രൂപ വിനിയോഗിച്ചാണ് ഇരുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കിയത്. ജില്ലാ നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണച്ചുമതല.