കോ​​ട്ട​​യം: ജി​​ല്ലാ ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ലെ അ​​മ്മ​​ത്തൊ​​ട്ടി​​ലി​​ല്‍ പു​​തി​​യ അ​​തി​​ഥി എ​​ത്തി. ഒ​​രാ​​ഴ്ച പ്രാ​​യ​​മു​​ള്ള ആ​​ണ്‍​കു​​ട്ടി​​യെ​​യാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ ആ​​റോ​​ടെ തൊ​​ട്ടി​​ലി​​ല്‍​നി​​ന്നു ല​​ഭി​​ച്ച​​ത്. ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​ര്‍ കു​​ട്ടി​​യെ ഏ​​റ്റെ​​ടു​​ത്ത് ലേ​​ബ​​ര്‍ റൂ​​മി​​ലേ​​ക്കു മാ​​റ്റി. കു​​ട്ടി ആ​​രോ​​ഗ്യ​​വാ​​നാ​​ണ്. ശി​​ശു​​ക്ഷേ​​മ സ​​മി​​തി അ​​ധി​​കൃ​​ത​​ര്‍ എ​​ത്തി കു​​ട്ടി​​യെ ഏ​​റ്റെ​​ടു​​ക്കും. ഇ​​തോ​​ടെ ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലെ അ​​മ്മ​​ത്തൊ​​ട്ടി​​ലി​​ല്‍ ല​​ഭി​​ക്കു​​ന്ന 28-ാമ​​ത്തെ കു​​ട്ടി​​യാ​​ണ്.