പാലായിലെ സ്വകാര്യ ബസ് സമരം ഒത്തുതീർന്നു
1598686
Saturday, October 11, 2025 12:04 AM IST
പാലാ: രണ്ടു ദിവസമായി തുടര്‍ന്ന സ്വകാര്യബസ് ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരു വിഭാഗത്തിലെയും കുറ്റക്കാര്‍ക്കെതിരേ കേസെടുക്കാനും തീരുമാനിച്ചു.
ഇന്നലെ വൈകുന്നേരം പാലാ ആര്‍ഡിഒ കെ.എം. ജോസുകുട്ടിയുടെ മധ്യസ്ഥതയില്‍ ബസ് ഉടമകളും വിവിധ തൊഴിലാളി സംഘടനാ പ്രതിനിധികളും നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം ഒത്തുതീര്‍പ്പിലെത്തിയത്. പാലാ ഡിവൈഎസ് പി. കെ. സദന്, എസ്എച്ച്ഒ പ്രിന്‍സ് ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു.
സിപിഎം നേതാക്കളായ ലാലിച്ചന്‍ ജോര്‍ജ്, സജേഷ് ശശി, പി.ആര്. വേണുഗോപാല്‍, കെടിയുസി-എം നേതാക്കളായ ജോസുകുട്ടി പൂവേലി, സാബു കാരയ്ക്കല്‍, സ്വകാര്യ ബസ് ഉടമകളായ ഡാന്റീസ് അലക്സ്, കുട്ടിച്ചന് കുഴിത്തോട്ട്, ബിഎംഎസ് നേതാവ് ശങ്കരന്‍കുട്ടി, ബിജെപി പ്രതിനിധി ബിനീഷ് ചൂണ്ടച്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.