സഞ്ചാരയോഗ്യമല്ലാതെ റോഡുകൾ
1598894
Saturday, October 11, 2025 7:00 AM IST
അതിരമ്പുഴ: കാലാവധി പൂർത്തിയാകുമ്പോഴും അതിരമ്പുഴയിലെ പഞ്ചായത്ത് റോഡുകൾ സഞ്ചാരയോഗ്യമാക്കാത്തതിൽ ആം ആദ്മി പാർട്ടി 24-ാം വാർഡ് യോഗം പ്രതിഷേധിച്ചു. വാർഡ് പ്രസിഡന്റ് വർഗീസ് മഞ്ചേരിക്കളം അധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജോയി ചാക്കോ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് അഭിലാഷ് കുര്യൻ, സെക്രട്ടറി സജി ഇരിപ്പുമല, കെ.ജി. സുജിത്കുമാർ, പി.ജെ. ജോസഫ്, ടോമി പാറപ്പുറം, ത്രേസ്യാമ്മ അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.