താഷ്കന്റ് ലൈബ്രറി നവീകരിച്ച മന്ദിരോദ്ഘാടനം ഇന്ന്
1598662
Friday, October 10, 2025 10:27 PM IST
ഉരുളികുന്നം: താഷ്കന്റ് പബ്ലിക് ലൈബ്രറിയുടെ നവീകരിച്ച മന്ദിരം ഇന്നു രാവിലെ 11 ന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ജിമ്മിച്ചൻ ഈറ്റത്തോട്ട് പ്രതിഭകളെ അനുമോദിക്കും.
60 വർഷം മുൻപ് സ്ഥാപിച്ച ഗ്രന്ഥശാലയാണ്. മുൻപ് ബ്ലോക്ക് പഞ്ചായത്തംഗമായിരുന്ന സാജൻ തൊടുക അനുവദിച്ച ഫണ്ടുപയോഗിച്ച് പകൽവീട് പൂർത്തിയാക്കിയിരുന്നു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി രണ്ടുഘട്ടമായി അനുവദിച്ച 8.35 ലക്ഷം രൂപ വിനിയോഗിച്ച് മുകൾ നിലയിൽ ഹാൾ നിർമിച്ച് നവീകരണം പൂർത്തിയാക്കി. ഇതിന്റെ ഉദ്ഘാടനമാണ് ഇന്ന് നടത്തുന്നത്.