സ്റ്റോപ്പ് അനുവദിച്ച ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശേരിയില്‍ സ്വീകരണം
1598533
Friday, October 10, 2025 6:18 AM IST
ചങ്ങനാശേരി: സ്റ്റോപ്പ് അനുവദിച്ച കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിന് ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി. തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ രാവിലെ 11നും കണ്ണൂരിനുള്ള ട്രെയിന്‍ വൈകുന്നേരം 5.05നുമാണ് ചങ്ങനാശേരിയില്‍ എത്തുന്നത്.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ജോബ് മൈക്കിള്‍ എംഎല്‍എ, വിവിധ രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
റെയില്‍വേ ബോര്‍ഡിലും മന്ത്രാലയത്തിലും കൊടിക്കുന്നില്‍ സുരേഷ് എംപി നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണ് ഈ ട്രെയിനിന് ചങ്ങനാശേരിയില്‍ സ്റ്റോപ്പ് അനുവദിച്ചത്.
എസി ഹാളും കോഫി സ്റ്റാളും തുറന്നു
ചങ്ങനാശേരി: ചങ്ങനാശേരി റെയില്‍വേ സ്റ്റേഷനില്‍ എസി വെയിറ്റിംഗ് ഹാളും കോഫി സ്റ്റാളും തുറന്നു. എസി ഹാളില്‍ ഒരു മണിക്കൂറിന് മുപ്പതുരൂപയാണ് വെയിറ്റിംഗ് ചാര്‍ജ്. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്തു.
വിവേക്, വെരാവല്‍ എക്സ്പ്രസുകള്‍ക്ക് സ്റ്റോപ്പ് വേണം
കന്യാകുമാരി ഡീബ്രുഗഡ് (വിവേക്), തിരുവനന്തപുരം വെരാവല്‍ എക്സ്പ്രസുകള്‍ക്ക് ചങ്ങനാശേരിയില്‍ സ്റ്റോപ്പുകള്‍ അനുവദിക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തില്‍ പ്രെപ്പോസല്‍ നല്കി സമ്മര്‍ദം ചെലുത്തി വരുന്നു. രണ്ടു മാസത്തിനകം സ്റ്റോപ്പ് അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കൊടിക്കുന്നില്‍ സുരേഷ് എംപി
മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം