തലയോലപ്പറമ്പില്‍ വികസന സദസ് ഇന്ന്
1598531
Friday, October 10, 2025 6:14 AM IST
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് പഞ്ചായത്ത് വികസന സദസ് ഇന്നു നടക്കും. രാവിലെ 11ന് തലയോലപ്പറമ്പ് സെന്റ് ജോര്‍ജ് പള്ളി പാരിഷ് ഹാളില്‍ ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിന്‍സെന്റ് അധ്യക്ഷത വഹിക്കും.
പഞ്ചായത്ത് സെക്രട്ടറി ആര്. അമ്പിളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പിളളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ജില്ലാ പഞ്ചായത്തംഗം ടി. എസ്. ശരത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സെലീനാമ്മ ജോര്‍ജ്, ശ്രുതി ദാസ്, തങ്കമ്മ വര്‍ഗീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്,
പഞ്ചായത്തംഗങ്ങളായ എം.ടി. ജയമ്മ, കെ.പി. ഷാനോ, അഞ്ജു ഉണ്ണികൃഷ്ണന്, എന്‍. ഷാജിമോള്‍, അനി ചെളളാങ്കല്, കെ. ആശിഷ്, ജോസ് വേലിക്കകം, വിജയമ്മ ബാബു, സജിമോന്‍ വര്‍ഗീസ്, അനിത സുഭാഷ്, എം.എ. നിസാര്‍, സേതുലക്ഷ്മി അനില്‍കുമാര്‍, ഡൊമിനിക് ചെറിയാന് എന്നിവര്‍ പങ്കെടുക്കും.