പറാലില്‍ കുടുംബാരോഗ്യ കേന്ദ്രം സബ് സെന്റര്‍ നിര്‍മിക്കുന്നു
1598535
Friday, October 10, 2025 6:18 AM IST
പറാല്‍: വാഴപ്പള്ളി പഞ്ചായത്തിന്റെ 21-ാം വാര്‍ഡ് പറാലില്‍ കുടുംബാരോഗ്യ കേന്ദ്രം സബ് സെന്ററിന്റെ ശിലാ സ്ഥാപനം നടത്തി. 55.50 ലക്ഷം രൂപ മുതല്‍ മുടക്കിലാണ് സബ് സെന്റര്‍ നിര്‍മിക്കുന്നത്.
വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് മിനി വിജയകുമാര്‍ ശിലാസ്ഥാപനം നടത്തി. വാര്‍ഡ് മെംബര്‍ പുഷ്പവല്ലി വാസപ്പന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സഷിന്‍ തലക്കുളം, ലാലിമ്മ ടോമി, ശശികുമാര്‍ തത്തനപ്പള്ളി,
ഷേര്‍ളി തോമസ്, ബിനു മൂലയില്‍, ഡോ. സാലി സെബാസ്റ്റ്യന്‍, സെക്രട്ടറി എം.ജി. ബിനോയി, സിംസണ്‍ വേഷ്ണാല്‍ മണി വാസന്, ബിജു തോപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.