ബര്‍ക്ക്മാന്‍സ് സംരംഭക അവാര്‍ഡ്-2025 ഷിജോ കെ. തോമസിന് സമ്മാനിച്ചു
1598901
Saturday, October 11, 2025 7:17 AM IST
ചങ്ങനാശേരി: എസ്ബി കോളജ് എംബിഎ ഡിപ ്പാര്ട്ട്മെന്റിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മികച്ച വ്യവസായ സംരംഭകര്‍ക്കായി ഏര്‍പ്പെടുത്തിയ 30-ാമത് ബര്‍ക്ക്മാന്‍സ് എംപ്രസാരിയോ അവാര്‍ഡ് ഓക്സിജന്‍ ഡിജിറ്റല്‍ ഷോപ്പ് മാനേജിംഗ് ഡയറക്ടര്‍ ഷിജോ കെ. തോമസിന് എംഎസ്എംഇ ജോയിന്റ് ഡയറക്ടര്‍ ജി.എസ്. പ്രകാശ് സമ്മാനിച്ചു.
മികച്ച നവസംരംഭകര്‍ക്കായുള്ള അവാര്‍ഡ് എല്‍ സോള്‍ മാനേജിംഗ് ഡയറക്ടര്‍ ടിന്‍സു മാത്യു, സഹസ്ഥാപകന്‍ ലിബിന് ബോബന് എന്നിവര്‍ക്ക് കോളജ് മാനേജര്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സമ്മാനിച്ചു. പൂര്‍വ വിദ്യാര്‍ഥികളിലെ വ്യവസായ സംരംഭകന് ജോസഫ് തോമസിനെ സമ്മേളനത്തില്‍ ആദരിച്ചു.
പ്രിന്‍സിപ്പല്‍ റവ.ഡോ. ടെഡി കാഞ്ഞൂപ്പറമ്പില്‍, ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ജോയിച്ചന്‍ മാനുവല്‍, ബിന്‍സായി സെബാസ്റ്റ്യന്‍, കീര്‍ത്തി ഹേമപ്രകാശ്, ഷീന്‍ മരിയ കുരുവിള എന്നിവര്‍ പ്രസംഗിച്ചു.