കൂറുമാറിയ നഗരസഭാംഗത്തിനു തെരഞ്ഞടുപ്പു കമ്മീഷന്റെ നോട്ടീസ്
1598524
Friday, October 10, 2025 6:14 AM IST
വൈക്കം: 2020ലെ നഗരസഭാ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി നഗരസഭ13-ാം വാർഡിൽ(കോൺവന്റ് വാർഡ്) നിന്ന് ചെണ്ട ചിഹ്നത്തിൽ മത്സരിച്ചു വിജയിച്ചശേഷം കൂറുമാറി സിപിഎമ്മിൽ ചേർന്ന കൗൺസിലർക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് നൽകി.
കേരള കോൺഗ്രസ് അംഗമായിരുന്ന സിന്ധു സജീവൻ കൂറുമാറി സിപിഎമ്മിൽ ചേർന്നതു ചുണ്ടിക്കാട്ടി അയോഗ്യയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷൻ മുമ്പാകെ കേരള കോൺഗ്രസ് വൈക്കം നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫാണ് ഹർജി നൽകിയത്.കേസ് കൂടുതൽ പരിഗണനയ്ക്കായി 28ലേക്ക് മാറ്റി. ഹർജിക്കാരനുവേണ്ടി അഡ്വ. കെ.സി. വിൻസന്റ് ഹാജരായി.