ഉമ്മന്‍ ചാണ്ടി കാരുണ്യസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം നാളെ
Saturday, July 27, 2024 7:36 AM IST
കു​​റു​​പ്പ​​ന്ത​​റ: ഉ​​മ്മ​​ന്‍ ചാ​​ണ്ടി കാ​​രു​​ണ്യ​​സ്പ​​ര്‍​ശം പ​​ദ്ധ​​തി​​യു​​ടെ ഉ​​ദ്ഘാ​​ട​​ന​​വും സ​​ണ്ണി മ​​ണി​​ത്തൊ​​ട്ടി​​ല്‍ വി​​ദ്യാ​​ഭ്യാ​​സ അ​​വാ​​ര്‍​ഡ് വി​​ത​​ര​​ണ​​വും നാ​​ളെ കു​​റു​​പ്പ​​ന്ത​​റ​​യി​​ല്‍ ന​​ട​​ക്കും. വൈ​​സ്മെ​​ന്‍​സ് ഹാ​​ളി​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നാ​​ണ് പ​​രി​​പാ​​ടി.

നി​​ര്‍​ധ​​ന​​രാ​​യ രോ​​ഗി​​ക​​ളെ സ​​ഹാ​​യി​​ക്കു​​ന്ന​​തി​​ന് വേ​​ണ്ടി സു​​മ​​ന​​സു​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ വീ​​ല്‍​ച്ചെ​​യ​​ര്‍, എ​​യ​​ര്‍ ബെ​​ഡു​​ക​​ള്‍, ഹോ​​സ്പി​​റ്റ​​ല്‍ ക​​ട്ടി​​ലു​​ക​​ള്‍, ഓ​​ക്‌​​സി​​ജ​​ന്‍ കോ​​ണ്‍​സെ​​ന്‍​ട്രേ​​റ്റ​​റു​​ക​​ള്‍ തു​​ട​​ങ്ങി​​യ സ​​ഹാ​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​തി​​ന് ഉ​​മ്മ​​ന്‍ ചാ​​ണ്ടി കാ​​രു​​ണ്യ​​സ്പ​​ര്‍​ശം പ​​ദ്ധ​​തി ല​​ക്ഷ്യ​​മി​​ടു​​ന്ന​​താ​​യി സം​​ഘാ​​ട​​ക​​ര്‍ അ​​റി​​യി​​ച്ചു.

മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ല്‍ താ​​മ​​സി​​ക്കു​​ന്ന എ​​സ്എ​​സ്എ​​ല്‍​സി, പ്ല​​സ് ടു ​​പ​​രീ​​ക്ഷ​​ക​​ളി​​ല്‍ എ​​ല്ലാ വി​​ഷ​​യ​​ത്തി​​നും എ ​​പ്ല​​സ് നേ​​ടി​​യ കു​​ട്ടി​​ക​​ള്‍​ക്ക് കാ​​ഷ് അ​​വാ​​ര്‍​ഡും സ​​മ്മാ​​നി​​ക്കും. ശ്രീ​​ല​​ങ്ക​​യി​​ല്‍ ന​​ട​​ന്ന അ​​ന്താ​​രാ​ഷ്‌​ട്ര മാ​​സ്റ്റേ​​ഴ്‌​​സ് അ​​ത്‌​ല​റ്റി​​ക് മീ​​റ്റി​​ല്‍ ജാ​​വ​​ലി​​ന്‍ ത്രോ​​യി​​ല്‍ ഇ​​ന്ത്യ​​യ്ക്കാ​​യി വെ​​ങ്ക​​ല​​മെ​​ഡ​​ല്‍ നേ​​ടി​​യ വി​​നീ​​ത് പ​​ട​​ന്ന​​മാ​​ക്ക​​ലി​​ന് യോ​​ഗ​​ത്തി​​ല്‍ കോ​​ണ്‍​ഗ്ര​​സ് മാ​​ഞ്ഞൂ​​ര്‍ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ ഉ​​പ​​ഹാ​​രം സ​​മ്മാ​​നി​​ക്കും.

സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​ന്‍റ് ബി​​നോ സ​​ക്ക​​റി​​യ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ക്കു​​ന്ന യോ​​ഗം ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് നാ​​ട്ട​​കം സു​​രേ​​ഷ് ഉ​​ദ്ഘ​​ാടനം ചെ​​യ്യും.